Breaking News

കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസ് അതീവഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുന്നു.

 


തൃശ്ശൂ‍ര്‍: കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസ് അതീവഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുന്നു. കൊവിഡ് പൊസീറ്റിവായതിനെ തുടര്‍ന്ന് ഡിസംബര്‍ 11-ാണ് വിജയദാസിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് മുക്തി നേടിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ തുടരുകയായിരുന്നു.

സിടി സ്കാന്‍ പരിശോധനയില്‍ തലച്ചോറിന്‍്റെ രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തലച്ചോറിലുണ്ടായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാണ് ന്യൂറോ സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തിയതെന്നും എംഎല്‍എയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

No comments