Breaking News

സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ച്‌ വില പുതുക്കി

 


റിയാദ് : സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ച്‌ വില പുതുക്കി . അടുത്ത ഒരു മാസത്തേക്കുള്ള പുതുക്കിയ പെട്രോള്‍ നിരക്കാണ് ആരാംകോ പ്രഖ്യാപിച്ചത്. 91 ഇനം പെടോളിനു ലിറ്ററിനു 1.62 റിയാലായും 95 പെട്രോളിന് ലിറ്ററിനു 1.75 റിയാലായുമായാണ് വില പുതുക്കിയത്.

നേരത്തെ 91 ഇനം പെട്രോളിന് 1.42 റിയാലും 95 ഇന ത്തിന് 1.55 ഉം ആയിരുന്നു മാര്‍ക്കറ്റ് വില. അന്താരാഷ്ട്ര വിലക്കനുസൃതമായാണു ഇപ്പോള്‍ സൗദിയില്‍ എല്ലാ മാസവും പത്താം തീയതി റീട്ടെയില്‍ മാര്‍ക്കറ്റിലെ നിരക്ക് പുന:നിശ്ചയിക്കാറുള്ളത്.

No comments