ഇന്ത്യയില്‍ നിന്നു കുവൈത്തിലെക്കുള്ള ഗാര്‍ഹിക തൊഴിലാളികള്‍ ഈ വ്യാഴാഴ്ച മുതല്‍ രാജ്യത്തേക്ക് എത്തിത്തുടങ്ങും
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നു കുവൈത്തിലെക്കുള്ള ഗാര്‍ഹിക തൊഴിലാളികള്‍ ഈ വ്യാഴാഴ്ച മുതല്‍ രാജ്യത്തേക്ക് എത്തിത്തുടങ്ങും. എയര്‍ ഇന്ത്യ കുവൈത്ത് എയര്‍വെയ്‌സ്, ജസീറ എയര്‍വേയ്‌സ് എന്നിവയുമായി സഹകരിച്ചാവും ഇവരെ രാജ്യത്തേക്ക് നേരിട്ട് തിരിച്ചെത്തിക്കുക. നാഷനല്‍ ഏവിയേഷന്‍ സര്‍വീസസ് ജനറല്‍ മാനേജര്‍ മന്‍സൂര്‍ അല്‍ ഖുസൈം ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ 'ബി സലാമ' വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവരെയാണു തിരിച്ചെത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൊറോണ പശ്ചാത്തലത്തില്‍ 35 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനത്തിനു വിലക്കുണ്ട്.

No comments