Breaking News

കലാപങ്ങളിലോ അക്രമ പ്രവര്‍ത്തനങ്ങളിലോ വിശ്വസിക്കുന്നില്ലെന്നും നീതിന്യായ വ്യവസ്ഥയിലാണ് തന്റെ വിശ്വാസമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.


 ടെക്‌സാസ്: കലാപങ്ങളിലോ അക്രമ പ്രവര്‍ത്തനങ്ങളിലോ വിശ്വസിക്കുന്നില്ലെന്നും നീതിന്യായ വ്യവസ്ഥയിലാണ് തന്റെ വിശ്വാസമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ആദ്യമായി ടെക്‌സാസിലെത്തിയ ട്രംപ് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധനചെയ്യുന്നതിനിടയിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

സൗത്ത് ടെക്‌സാസ് – മെക്‌സിക്കോ അതിര്‍ത്തിയില്‍ പണിതുയര്‍ത്തിയ മതിലിന്റെ പുരോഗതി അറിയാനെത്തിയതാണ് ട്രംപ്. നുഴഞ്ഞു കയറിയ ലക്ഷക്കണക്കിന്‌ യുഎസ് പൗരന്മാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നത് തടയുക എന്ന തന്റെ സുപ്രധാന തീരുമാനം നടപ്പാക്കുവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി . മയക്കുമരുന്ന്, കള്ളക്കടത്ത് എന്നിവ വഴി യുഎസ് പൗരന്മാരുടെ തൊഴില്‍ തട്ടിയെടുക്കുന്നതിനും അനധികൃത കുടിയേറ്റക്കാര്‍ ശ്രമിക്കുന്നത് തടയുക മൂലം അമേരിക്കന്‍ നികുതിദായകരുടെ ബില്യണ്‍ കണക്കിനു ഡോളര്‍ സംരക്ഷിക്കാന്‍ കഴിഞ്ഞതായും ട്രംപ് പറഞ്ഞു.

No comments