സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു
കൊച്ചി : സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു. മുംബൈയില്‍നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് 10.45 ഓടെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ കോവിഷീല്‍ഡ് എത്തിച്ചത്. വാക്‌സിന്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.
രാവിലെ പതിനൊന്നരയോടെ ആദ്യ ബാച്ച് വാക്സിനുകള്‍ നെടുമ്ബാശേരിയില്‍ എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതിലും നേരത്തെ വിമാനം എത്തി.
ആദ്യഘട്ടത്തില്‍ 4,33,500 ഡോസ് വാക്സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. വാക്സിനുകള്‍ ജില്ലയിലെ വിവിധ പ്രാദേശിക സ്റ്റോറേജുകളിലേക്ക് മാറ്റും.

No comments