Breaking News

സൗദി അറേബ്യയില്‍ കോവിഡ്​ പ്രതിദിന കണക്കില്‍ രോഗമുക്തരെക്കാള്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നത്​ തുടരുന്നു


 റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ പ്രതിദിന കണക്കില്‍ രോഗമുക്തരെക്കാള്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നത്​ തുടരുന്നു. 213 പേര്‍ക്കാണ്​ വെള്ളിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്. 188 പേര്‍​ കോവിഡ് മുക്തരായി. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി നാലുപേര്‍ മരിച്ചു.

ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 365988 ഉം രോഗമുക്തരുടെ എണ്ണം 357525 ഉം ആയി. ആകെ മരണസംഖ്യ 6346 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും 2117 ആയി ഉയര്‍ന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 322 ആയി​​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​.

No comments