Breaking News

സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പിന്റെ അഞ്ചാം ദിനത്തില്‍ 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്19 വാക്സിനേഷന്‍ സ്വീകരിച്ചു.

 


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പിന്റെ അഞ്ചാം ദിനത്തില്‍ 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്19 വാക്സിനേഷന്‍ സ്വീകരിച്ചു. ഇതോടെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 47,893 ആയി. . ആര്‍ക്കും തന്നെ വാക്സിനേഷനെ തുടര്‍ന്നുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. 141 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്. എറണാകുളം ജില്ലയില്‍ 16 കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് 12 കേന്ദ്രങ്ങളിലും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും കാസര്‍ഗോട്ട് 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന്‍ നടന്നത്.

No comments