Breaking News

വയനാട് ജില്ലയില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 


വയനാട് : ജില്ലയില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 151 പേര്‍ രോഗമുക്തി നേടി. 138 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കോവിഡ് ബാധിച്ചു. രണ്ടു പേരുടെ സമ്ബര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26073 ആയി. 24291 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1506 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1262 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മുട്ടില്‍ സ്വദേശികളായ 14 പേര്‍, ബത്തേരി 13 പേര്‍, മാനന്തവാടി 11 പേര്‍, മീനങ്ങാടി, മൂപ്പൈനാട് 9 പേര്‍ വീതം, കണിയാമ്ബറ്റ, പുല്‍പ്പള്ളി, തിരുനെല്ലി 8 പേര്‍ വീതം, അമ്ബലവയല്‍, എടവക, പനമരം, തവിഞ്ഞാല്‍, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി 5 പേര്‍ വീതം, കല്‍പ്പറ്റ, കോട്ടത്തറ, മേപ്പാടി 4 പേര്‍ വീതം, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, പൂതാടി 3 പേര്‍ വീതം, നെന്മേനി, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.

No comments