Breaking News

തന്നെ മുസ്​ലിംലീഗിലേക്ക്​ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ്​ നേതാക്കള്‍ മുന്‍കൈയെടുത്ത്​ ചര്‍ച്ച നടത്തിയതായി കൊടുവള്ളി എം.എല്‍.എ കാരാട്ട്​ റസാഖ്​.


 കോഴിക്കോട്​: തന്നെ മുസ്​ലിംലീഗിലേക്ക്​ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ്​ നേതാക്കള്‍ മുന്‍കൈയെടുത്ത്​ ചര്‍ച്ച നടത്തിയതായി കൊടുവള്ളി എം.എല്‍.എ കാരാട്ട്​ റസാഖ്​. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്​ എന്നിവര്‍ താനുമായി ചര്‍ച്ച നടത്തി എന്നാണ്​ റസാഖ്​ മീഡിയവണിനോട്​ പ്രതികരിച്ചത്​. അതേസമയം, പ്രാദേശിക നേത​ൃത്വം തനിക്കെതിരായതിനാല്‍ ഈ ചര്‍ച്ചക്ക്​ പ്രസക്തിയില്ലെന്ന്​ കാരാട്ട്​ റസാഖ്​ വ്യക്തമാക്കി.

നേ​രത്തേ ലീഗ്​ നേതാവായിരുന്ന കാരാട്ട്​ റസാഖ്​ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്​ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. രണ്ടാം തവണയും കൊടുവള്ളിയില്‍ താന്‍ എല്‍.ഡി.എഫി​‍െന്‍റ സ്ഥാനാര്‍ഥിയാവുമെന്ന്​ കഴിഞ്ഞ മാസം റസാഖ്​ വ്യക്തമാക്കിയിരുന്നു

No comments