Breaking News

ഇന്ധനവില വര്‍ധിപ്പിച്ച്‌ നികുതിക്കൊള്ള നടത്തി ജനദ്രോഹം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് മുല്ലപ്പളി രാമചന്ദ്രന്‍

 


കൊച്ചി : ഇന്ധനവില വര്‍ധിപ്പിച്ച്‌ നികുതിക്കൊള്ള നടത്തി ജനദ്രോഹം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് മുല്ലപ്പളി രാമചന്ദ്രന്‍ അറിയിച്ചു. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുമ്ബോഴും അമിത നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത ഇരുസര്‍ക്കാരുകള്‍ക്കും ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മാഹാമാരിയെ തുടര്‍ന്ന് വരുമാനം കുറയുകയും സാമ്ബത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ജനത്തിന്റെ നടുവൊടിക്കുന്ന നടപടിയാണ് സര്‍ക്കാരുകളുടേത്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ടാക്‌സി തൊഴിലാളികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയില്‍ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരുടെ ജീവിതം ദുസ്സഹമായി.

No comments