Breaking News

ബ്രിട്ടീഷുകാര്‍ പോലും ഇന്ത്യന്‍ കര്‍ഷകരുടെ മുന്നില്‍ പിടിച്ചുനിന്നിട്ടില്ലെന്നും പിന്നെ ആരാണീ നരേന്ദ്രമോദിയെന്നും രാഹുല്‍ ഗാന്ധി

 


ജയ്​പുര്‍: ബ്രിട്ടീഷുകാര്‍ പോലും ഇന്ത്യന്‍ കര്‍ഷകരുടെ മുന്നില്‍ പിടിച്ചുനിന്നിട്ടില്ലെന്നും പിന്നെ ആരാണീ നരേന്ദ്രമോദിയെന്നും രാഹുല്‍ ഗാന്ധി. കര്‍ഷക ബില്ലുകള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്​ഥാനിലെ ഗംഗാധര്‍ ജില്ലയിലെ പദംപുര്‍ ടൗണില്‍ നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ 40 ശതമാനം ആളുകളും ചെയ്യുന്ന പ്രവര്‍ത്തിയാണ്​ കൃഷി. ഭാരതമാതാവിന്‍റെ ജോലിയാണത്​. അവരാണ്​ രാജ്യത്തെ കോടിക്കണക്കിന്​ മനുഷ്യര്‍ക്ക്​ ആഹാരം തരുന്നത്​. കര്‍ഷക പ്രക്ഷോഭം രാജ്യത്താകമാനം പടരുമെന്നും ഇത്​ ഒരു വിഭാഗത്തിന്‍റെ മാത്രം പോരാട്ടമല്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ തൊഴിലാളികളുടേയും കച്ചവടക്കാരുടേയും കലാകാരന്മാരുടേയും പാവപ്പെട്ടവരുടേയും പണക്കാരുടേയുമൊക്കെ പോരാട്ടമാണിതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

No comments