Breaking News

സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമാകുമ്ബോള്‍ ഉദ്യോഗാര്‍ത്ഥികളെ അനുയയിപ്പന്‍ ഡിവൈഎഫ്‌ഐ.

 


തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമാകുമ്ബോള്‍ ഉദ്യോഗാര്‍ത്ഥികളെ അനുയയിപ്പന്‍ ഡിവൈഎഫ്‌ഐ. സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സുമായി ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി എഎ റഹീം ചര്‍ച്ച നടത്തി. ഉദ്യോഗാര്‍ത്ഥികളുടെ പ്രധാന ആവശ്യം ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ്. ഇതിന് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിക്കണമെന്നും ചര്‍ച്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ച കാര്യങ്ങള്‍ എല്ലാം താന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാമെന്ന് റഹീം ഉറപ്പ് നല്‍കിയതായും, റഹീമുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും സമരക്കാരുടെ പ്രതിനിധിയായ ലയ രാജേഷ് വ്യക്തമാക്കി.

No comments