Breaking News

കോട്ടയം: മാണി സി. കാപ്പന്‍റെ 'ജൂനിയര്‍ മാന്‍ഡ്രേക്ക്' പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടി പറയാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പാലായുടെയും കേരള കോണ്‍ഗ്രസിന്‍റെയും സംസ്കാരം അതല്ലെന്നും ജോസ് കെ. മാണി പറഞ്ഞു. എതിരാളി ആരാണ് എന്നത് പാലായില്‍ പ്രസക്തമല്ലെന്നും പാലായെ പാലാ ആക്കിയത് കെ.എം. മാണി ആണെന്നും ജോസ് കെ മാണി പറഞ്ഞു. മാണി സി. കാപ്പന്‍റെ മുന്നണി മാറ്റം ഒരു വ്യക്തിയുടെ നിലപാട് മാത്രമായേ കാണുന്നുള്ളുവെന്നും അക്കാര്യത്തില്‍ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും ജോസ് ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ മുന്നേറ്റം കേരള കോണ്‍ഗ്രസിന് കൂടി അവകാശപ്പെട്ടതാണ്.

 


കോട്ടയം: മാണി സി. കാപ്പന്‍റെ 'ജൂനിയര്‍ മാന്‍ഡ്രേക്ക്' പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടി പറയാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പാലായുടെയും കേരള കോണ്‍ഗ്രസിന്‍റെയും സംസ്കാരം അതല്ലെന്നും ജോസ് കെ. മാണി പറഞ്ഞു.


എതിരാളി ആരാണ് എന്നത് പാലായില്‍ പ്രസക്തമല്ലെന്നും പാലായെ പാലാ ആക്കിയത് കെ.എം. മാണി ആണെന്നും ജോസ് കെ മാണി പറഞ്ഞു. മാണി സി. കാപ്പന്‍റെ മുന്നണി മാറ്റം ഒരു വ്യക്തിയുടെ നിലപാട് മാത്രമായേ കാണുന്നുള്ളുവെന്നും അക്കാര്യത്തില്‍ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും ജോസ് ചൂണ്ടിക്കാട്ടി.


തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ മുന്നേറ്റം കേരള കോണ്‍ഗ്രസിന് കൂടി അവകാശപ്പെട്ടതാണ്.

No comments