Breaking News

ഐഎഫ്‌എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാറിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതായി പരാതി.

 


കൊച്ചി : ഐഎഫ്‌എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാറിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതായി പരാതി. ഉദ്ഘാടന ചടങ്ങിലേക്ക് ഇരുപത്തിയഞ്ച് പുരസ്‌കാര ജേതാക്കളെ ക്ഷണിച്ചപ്പോള്‍ സലിം കുമാറിനെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം.

ചടങ്ങിലേക്ക് പുരസ്‌കാര ജേതാക്കളെ ക്ഷണിക്കുമ്ബോള്‍ മൂന്ന് അക്കാദമി അവാര്‍ഡുകളും ടെലിവിഷന്‍ അവാര്‍ഡും കേന്ദ്ര പുരസ്‌കാരവും നേടിയിട്ടുള്ള തന്നെയും ക്ഷണിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ഒഴിവാക്കിയത് എന്തിനെന്ന് അറിയാന്‍ അധികൃതരെ വിളിച്ചു ചോദച്ചിരുന്നു. എന്നാല്‍ പ്രായക്കൂടുതല്‍ ആണെന്ന് ന്യായീകരിച്ച്‌ തന്നെ അവര്‍ ഒഴിവാക്കിയതാണെന്നും സലിം കുമാര്‍ അറിയിച്ചു.

No comments