നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് അധികം പ്രതീക്ഷിച്ച് മുസ്ലിം ലീഗ്.
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് അധികം പ്രതീക്ഷിച്ച് മുസ്ലിം ലീഗ്. കഴിഞ്ഞതവണ ലീഗ് മത്സരിച്ചത് 24 സീറ്റിലാണ്. കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫ്. വിട്ടതും തദ്ദേശതെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റവും ചൂണ്ടിക്കാട്ടിയാണു ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നത്. അനൗദ്യോഗികമായി 30 സീറ്റാണു ലീഗ് നേതൃത്വം കോണ്‍ഗ്രസിനോട് ചോദിച്ചത്. 28 സീറ്റെങ്കിലും ലഭിക്കുമെന്നാണു പ്രതീക്ഷ. അധികമായി ലഭിക്കുന്ന സീറ്റുകള്‍ പുതുമുഖസ്‌ഥാനാര്‍ഥികള്‍ക്കു നല്‍കാനാണു തീരുമാനം.ഔദ്യോഗികമായി ഇതുവരെ സീറ്റ് വിഭജനച്ചര്‍ച്ച നടന്നിട്ടില്ലെന്നു ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച 24 സീറ്റില്‍ 19-ലും ജയിച്ചു.

No comments