Breaking News

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടത്തണമെന്ന് എല്‍ഡിഎഫും യുഡിഎഫും


തിരുവനന്തപുരം : കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടത്തണമെന്ന് എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മേയ് മാസത്തില്‍ മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം. അതേസമയം സംസ്ഥാനത്ത് കോവിഡ് വര്‍ദ്ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് കമ്മീഷന്‍ പങ്ക് വച്ചു.

റമദാനും വിഷുവും പരിഗണിച്ച്‌ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കരുത്. പോസ്റ്റല്‍ വോട്ട് ലിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്ക് കൂടി ലഭ്യമാക്കണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

No comments