Breaking News

വികസനമാണ് രാജ്യത്തിന്‍റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ന്യൂഡല്‍ഹി: വികസനമാണ് രാജ്യത്തിന്‍റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണത്തിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ല. വികസനം എല്ലാവര്‍ക്കുമുള്ളതാണ്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ വികസനയാത്രയില്‍ പ്രധാനപ്പെട്ട ചുവടുവെപ്പാണിത്. സഹകരണം-വികസനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നമുക്ക് മുന്നോട്ടു നീങ്ങാം. അതിന് കേരളത്തിലെ ജനങ്ങളുടെ പിന്തുണ തേടുകയാണ്. സംസ്ഥാനത്തെ എല്ലാ പദ്ധതികളിലും സഹകരണം ഉണ്ടാവുമെന്നും മോദി വ്യക്തമാക്കി.

കേരളത്തിലെ വിവിധ പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

No comments