Breaking News

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ അന്തിമകര്‍മങ്ങളില്‍ സജീവപങ്കാളിയായി രാഹുല്‍ ഗാന്ധി

 


ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ അന്തിമകര്‍മങ്ങളില്‍ സജീവപങ്കാളിയായി രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയുമായി വളരെ അടുത്ത ആത്മബന്ധം ഉണ്ടായിരുന്ന സതീഷ് ശര്‍മയോടുള്ള പ്രത്യേക ആദരവ് പ്രകടിപ്പിച്ചാണ് രാഹുല്‍ ചടങ്ങില്‍ ഉടനീളം പങ്കാളി ആയത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ക്യാപ്റ്റന്‍ സതീഷ് ശര്‍മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും ജനങ്ങള്‍ക്കായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ട്വീറ്റ് ചെയ്തു.

No comments