മമത ബനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി..!! ഐക്യ പ്രതിപക്ഷത്തെ ആരു നയിക്കുമെന്ന ചോദ്യത്തോട് മമതയുടെ പ്രതികരണം ഇങ്ങനെ..
ന്യൂഡല്‍ഹി: 'ഞാനൊരു രാഷ്ട്രീയ ജോത്സ്യയല്ല, അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. മറ്റാരെങ്കിലും നയിക്കുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല'- ഐക്യ പ്രതിപക്ഷത്തെ ആരു നയിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഐക്യ പ്രതിപക്ഷത്തെ നയിക്കുന്നത് താങ്കളായിരിക്കുമോ എന്ന ചോദ്യത്തിന്, ഞാനൊരു സാധാരണ പ്രവര്‍ത്തകയാണെന്നും അതായി തുടരുമെന്നും മമത പ്രതികരിച്ചു.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ വിവിധ പാര്‍ട്ടി നേതാക്കളെ മമത ബാനര്‍ജി സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു.
'ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഒരു പ്ലാറ്റ്‌ഫോം ആവശ്യമാണ്. പ്രതിപക്ഷത്തുള്ള എല്ലാ പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണം. ഞങ്ങള്‍ ഒന്നിച്ചിരുന്ന് പ്രവര്‍ത്തിക്കും'- ഇവരുമായുള്ളൂ കൂടിക്കാഴ്ചയ്ക്കു പിന്നാലെ മമത പറഞ്ഞു.

No comments