Breaking News

10 നും 15 നും ഇടയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി..!! നിരവധി പേര്‍ പാര്‍ട്ടി വിടും : പിസി ചാക്കോ..

 


കൊ​ല്ലം: ആ​ഗ​സ്​​റ്റ്​ 10 മു​ത​ല്‍ 15 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി​യും അ​പ്ര​തീ​ക്ഷി​ത​മാ​യ​ത്​ പ​ല​തും സം​ഭ​വി​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ എ​ന്‍.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ പി.​സി. ചാ​ക്കോ. കെ.​പി.​സി.​സി, ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തോ​ടെ പ​ല​തും സം​ഭ​വി​ക്കു​മെ​ന്ന്​ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്രൂ​പ്പ്​​നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ​യും ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ​യും പി​ന്തു​ണ​യി​ല്ലാ​തെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റി​ന്​ ഒ​ന്നും ചെ​യ്യാ​നാ​വി​ല്ല. കോ​ണ്‍​ഗ്ര​സും യു.​ഡി.​എ​ഫും മാ​റാ​ന്‍ പോ​വു​ക​യാ​ണ്.

ഘ​ട​ക​ക​ക്ഷി​ക​ള്‍ പ​ല​തും അ​വ​സ​രം കി​ട്ടി​യാ​ല്‍ മു​ന്ന​ണി വി​ടാ​ന്‍ കാ​ത്തി​രി​ക്കു​ന്നു. യു.​ഡി.​എ​ഫ്​ ഭ​ര​ണ​ത്തി​ല്‍ തി​രി​ച്ചു​വ​രാ​ന്‍ ഒ​രു സാ​ധ്യ​ത​യു​മി​ല്ല. രാ​ഷ്​​ട്രീ​യ​യാ​ഥാ​ര്‍​ഥ്യം ഉ​ള്‍​െ​ക്കാ​ള്ളു​ന്ന കോ​ണ്‍​ഗ്ര​സു​കാ​ര്‍ പാ​ര്‍​ട്ടി വി​ടും. വ​ള​രെ അ​പ​മാ​നി​ത​നാ​യാ​ണ്​ കെ.​വി. തോ​മ​സ്​ ​കോ​ണ്‍​ഗ്ര​സി​ല്‍ ക​ഴി​യു​ന്ന​ത്. പാ​ര്‍​ട്ടി വി​ടു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ദ്ദേ​ഹം ആ​ലോ​ചി​ച്ചേ​ക്കാം.

കു​ണ്ട​റ സം​ഭ​വ​ത്തി​ല്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ കു​ടു​ക്കാ​നു​ള്ള ​​ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ന്ന​ത്. നൂ​റു​ശ​ത​മാ​ന​വും ആ​സൂ​ത്രി​ത​മാ​യി​രു​ന്നു ആ ​നീ​ക്ക​ങ്ങ​ള്‍. ഫോ​ണി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട​ത്തോ​ളം കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​വു​ന്ന​തു​ത​ന്നെ​യാ​ണ്.

എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ സൂ​ക്ഷി​ച്ച്‌​ പോ​കാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട്​ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും പി.​സി. ചാ​ക്കോ അ​റി​യി​ച്ചു. സം​സ്ഥാ​ന വൈ​സ്​​ പ്ര​സി​ഡ​ന്‍​റ്​ ല​തി​കാ സു​ഭാ​ഷ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. രാ​ജ​ന്‍, ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ ധ​ര്‍​മ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​രും പ​െ​ങ്ക​ടു​ത്തു.

No comments