''കെവി തോമസിനെ കോണ്‍ഗ്രസ് ചൂഷണം ചെയ്തു''..!! കെവി തോമസ് ഇങ്ങനെ ചെയ്താൽ.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചാല്‍ അതിനെ തെറ്റുപറയാനാകില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. കോണ്‍ഗ്രസില്‍ നിന്നും വളരെ അപമാനിതനായ നേതാവാണ് കെവി തോമസ്. അദ്ദേഹത്തിന്റെ സ്വാധീനം പാര്‍ട്ടി വലിയ തോതില്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നും പിസി ചാക്കോ ആരോപിച്ചു.
'എന്‍സിപിയിലേക്ക് വരുമെന്ന യാതൊരു സുചനയും കെ വി തോമസ് ഇതേവരെ നല്‍കിയിട്ടില്ല. അദ്ദേഹം രാഷ്ട്രീയ നിലപാടെടുത്താല്‍ അതിനെ തെറ്റുപറയാനാകില്ല. അദ്ദേഹത്തിന്റെ വ്യക്തി ബന്ധങ്ങളെയും കമ്മ്യൂണിറ്റിയുടെ പിന്തുണയെയും കോണ്‍ഗ്രസ് ഏറെ ചൂഷണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ന് പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ ഒന്നും അദ്ദേഹത്തെ അവര്‍ പരിഗണിക്കാറില്ല', പി സി ചാക്കോ പറഞ്ഞു.
ഇന്ന് എന്‍സിപിയിലേക്കെത്തുന്ന ബഹുഭൂരിപക്ഷം പേരും കോണ്‍ഗ്രസില്‍ നിന്നും ഉള്ളവരാണെന്നും പിസി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസില്‍ നടക്കുന്ന കാര്യങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്കപ്പെടുന്നതില്‍ തെറ്റൊന്നും ഇല്ല. ഒരു പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി ആ പാര്‍ട്ടി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശമുണ്ട്. ഒരു പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടതുപോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആ ദൗത്യം തങ്ങള്‍ ഏറ്റെടുക്കും എന്ന് പറയാന്‍ വേണ്ടിയാണ് ഇത് പറഞ്ഞതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

No comments