എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ക്ക് പൊലീസ് തുടക്കം കുറിച്ചു.
കണ്ണൂര്‍: ഇ ബുള്‍ജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ക്ക് പൊലീസ് തുടക്കം കുറിച്ചു. കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഹരജി നല്‍കുമെന്നാണ് സൂചന. നേരത്തെ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. ഇ-ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്കെതിരെ എം.വി.ഡിയും കുറ്റപത്രം നല്‍കിയിട്ടുണ്ട്. വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള പിഴ അടക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇരുവര്‍ക്കുമെതിരെ കുറ്റപത്രം നല്‍കിയത്.
പൊതുമുതല്‍ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

No comments