Breaking News

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ച്‌ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മറുപടി ആരോഗ്യമന്ത്രി തിരുത്തി.

 


തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ച്‌ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മറുപടി ആരോഗ്യമന്ത്രി തിരുത്തി. ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി തിരുത്തിയത്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ മറുപടി സഭയുടെ മേശപ്പുറത്ത് വച്ചു.

ആഗസ്റ്റ് നാലിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് രോഗികളുടെ ബന്ധുക്കളില്‍ നിന്നും അക്രമങ്ങള്‍ വര്‍ദ്ധിച്ച്‌ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചത്. ഇത് ഏറെ വിവാദം സൃഷ്‌ടിക്കുകയും ചെയ‌്തു.

ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി.

No comments