Breaking News

കുതിരാന്‍ രണ്ടാം തുരങ്കത്തിന്റെ ഉദ്ഘാടനം പുതുവര്‍ഷത്തില്‍ നടത്തുമെന്ന്, കരാര്‍ കമ്ബനിയായ കെഎംസി.

 


തൃശൂര്‍: കുതിരാന്‍ രണ്ടാം തുരങ്കത്തിന്റെ ഉദ്ഘാടനം പുതുവര്‍ഷത്തില്‍ നടത്തുമെന്ന്, കരാര്‍ കമ്ബനിയായ കെഎംസി. നിലവില്‍ രണ്ടാം തുരങ്കത്തിന്റെ എഴുപത് ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒന്നാം തുരങ്കത്തെക്കാള്‍ രണ്ട് മീറ്റര്‍ കൂടുതലാണ് രണ്ടാമത്തെ തുരങ്കത്തിന്.

നൂറോളം തൊഴിലാളികളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കെ.എം.സി അറിയിച്ചു. രണ്ടാം തുരങ്കം കൂടി തുറന്നാല്‍ ടോള്‍ പിരിവ് ആരംഭിക്കും. നിലവില്‍ രാത്രിയും പകലുമായി ജോലികള്‍ തുടരുകയാണ്. കോണ്‍ക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തില്‍ നടക്കുന്നത്.

തൃശൂര്‍ ഭാഗത്ത് നിന്നാകും രണ്ടാം തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത്.

No comments