വനിതാ ഹോക്കി സെമി ഫൈനല്‍ ആദ്യക്വാര്‍ട്ടര്‍ പിന്നിടുമ്ബോള്‍, അര്‍ജന്റീനക്കെതിരായി ഇന്ത്യ ഒരു ഗോളിന് മുന്നില്‍.
വനിതാ ഹോക്കി സെമി ഫൈനല്‍ ആദ്യക്വാര്‍ട്ടര്‍ പിന്നിടുമ്ബോള്‍, അര്‍ജന്റീനക്കെതിരായി ഇന്ത്യ ഒരു ഗോളിന് മുന്നില്‍. ഗുര്‍ജിത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്കോര്‍ ചെയ്തത്. മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ആക്രമിച്ച് കളിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. അതിന്റെ ഭാഗമായി രണ്ടാം മിനിട്ടില്‍ തന്നെ ഇന്ത്യ പെനാല്‍ട്ടി കോര്‍ണര്‍ നേടിയെടുത്തു. ആദ്യ പെനാല്‍ട്ടി കോര്‍ണറില്‍ നിന്നും തന്നെ ഗോള്‍ കണ്ടെത്തി ഇന്ത്യ അര്‍ജന്റീനയെ ഞെട്ടിച്ചു.
പരിചയ സമ്ബന്നയായ ഗുര്‍ജിത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്കോര്‍ ചെയ്തത്. ക്വാര്‍ട്ടറില്‍ ഗുര്‍ജിതാണ് ഇന്ത്യയ്ക്ക് വേണ്ടി ഏകഗോള്‍ നേടിയത്. ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീന ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചു.

No comments