ഡിസിസി പട്ടിക; കെ സുധാകരന്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ചെന്നിത്തല..!! സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാന്‍റ്..
ദില്ലി: ഡിസിസി പുനഃസംഘടനുയമായി ബന്ധപ്പെട്ട് പരാതിയുമായി ഹൈക്കമാന്‍റില്‍ പരാതിയുമായി രമേശ് ചെന്നിത്തല. കെ സുധാകരന്‍ തെറ്റിദ്ധരിപ്പിച്ചെന്നാണ് ചെന്നിത്തലയുടെ പരാതി. ദില്ലി യാത്രക്ക് ശേഷം കേരളത്തിലെത്തി ചര്‍ച്ച നടത്താമെന്ന ഉറപ്പ് ലംഘിച്ചു. ഉറപ്പ് നല്‍കിയ കൂടിയാലോന ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിയാലോചനയില്ലാതെ പട്ടികയോട് യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാന്‍റ് വ്യക്തമാക്കി. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള പുതിയ നേതൃത്വത്തിന്‍റെ ശ്രമങ്ങള്‍ തടയില്ലെന്നും ഹൈക്കമാന്‍റ് അറിയിച്ചു.
അതിനിടെ, പരസ്യ അതൃപ്തിയുമായി വി എം സുധീരന്‍ രംഗത്തെത്തി.
ഡിസിസി പ്രസിഡന്‍്റുമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് സുധീരന്‍റെ പരാതി. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്ബ് ചേര്‍ന്ന നേതൃയോഗത്തില്‍ നിന്നും തന്നെയും മുന്‍ കെപിസിസി പ്രസിഡന്‍്റുമാരില്‍ പലരെയും ഒഴിവാക്കിയതായും സുധീരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍റെ വിമര്‍ശനം.

No comments