വിഎം സുധീരനും എതിര്‍പ്പ്..!! പിന്നിൽ എന്ത്..?? നേരിട്ടെത്തി സുധാകരൻ..!! സുധാകരനെ വളഞ്ഞ് മുറുക്കി നേതാക്കൾ..
കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് എതിര്‍പ്പ് പരസ്യമായി ഉന്നയിച്ച മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനെ നേരില്‍ കണ്ട് കെപി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. പറയാനുണ്ട് , എല്ലാം പറയാം എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എന്നാല്‍ കൂടുതലൊന്നും പ്രതികരിക്കാനും തയാറായില്ല.
ചര്‍ച്ചകള്‍ നടത്താത്തതിലെ എതിര്‍പ്പ് സുധീരന്‍ കെ സുധാകരനെ അറിയിച്ചു. ചര്‍ച്ചകളില്‍ ഉള്‍പ്പടെ ഒഴിവാക്കി. അഭിപ്രായങ്ങള്‍ കേട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാകും പുന:സംഘടനയെന്ന് സുധാകരന്‍ വി എം സുധീരനെ അറിയിച്ചു.
ജില്ല കോണ്‍ഗ്രസ് കമ്മറ്റികളുടെ അധ്യള്‍ന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തന്ന ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ഇതൊക്കെ ആലോചിക്കേണ്ട രാഷട്രീയ കാര്യ സമിതി മുന്‍ കെ പി സി സി അധ്യക്ഷന്മാരെ ഉള്‍പ്പെടുത്താതെ കൂടിയെന്നുമായിരുന്നു വി എം സുധീരന്റെ പ്രതികരണം. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് വി എം സുധീരന്‍ എതിര്‍പ്പ് പരസ്യമാക്കിയത്. ഇതേത്തുടര്‍ന്നായിരുന്നു കെ സുധാകരന്‍ വി എം സുധീരനെ വീട്ടിലെത്തി കണ്ടത്. പുന:സംഘടന പട്ടികയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും ഹൈക്കമാണ്ടിനെ എതിര്‍പ്പ് അറിയിച്ചിരുന്നു.

No comments