2004ല്‍ യു.പിഎ അധികാരത്തിലെത്തിയപ്പോള്‍ താന്‍ സോണിയയുടെ പേരാണ് നിര്‍ദേശിച്ചത്.
2004ല്‍ യു.പിഎ അധികാരത്തിലെത്തിയപ്പോള്‍ താന്‍ സോണിയയുടെ പേരാണ് നിര്‍ദേശിച്ചത്. അവര്‍ ജനിച്ചത് വിദേശരാജ്യത്താണെന്നത് പ്രശ്നമല്ലെന്നും അന്ന് പറഞ്ഞിരുന്നതായി അത്തേവാല വ്യക്തമാക്കി. ശനിയാഴ്ച ഇന്ദോറില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പരാമര്‍ശം.
സോണിയ ഗാന്ധിയെ താന്‍ പ്രധാനമന്ത്രിയായി നിര്‍ദേശിച്ചു. അവര്‍ വിദേശത്ത് ജനിച്ചുവെന്നുള്ളത് പ്രശ്നമല്ലെന്നും പറഞ്ഞിരുന്നു. കമല ഹാരിസിന് യു.എസിന്‍റെ വൈസ് പ്രസിഡന്‍റാകാമെങ്കില്‍ സോണിയക്ക് ഇന്ത്യ പ്രധാനമന്ത്രിയുമാകാം.
സോണിയ ഗാന്ധി പ്രധാനമന്ത്രിപദം ഏറ്റെടുത്തില്ലെങ്കില്‍ ശരത് പവാറിന്‍റെ പേരാണ് താന്‍ നിര്‍ദേശിച്ചത്. എന്നാല്‍, നിര്‍ദേശം സോണിയ അംഗീകരിച്ചില്ല. ശരത് പവാറിനായിരുന്നു സ്ഥാനത്തിന് അര്‍ഹതയെന്നും രാംദാസ് അത്തേവാല പറഞ്ഞു.

No comments