Breaking News

ഇന്ധന വില വര്‍ധിച്ചതിലൂടെ കേരളത്തിന് 201.93 കോടിയുടെ അധികവരുമാനമുണ്ടായതായി ധനമന്ത്രി

 


ഇന്ധന വില വര്‍ധിച്ചതിലൂടെ കേരളത്തിന് 201.93 കോടിയുടെ അധികവരുമാനമുണ്ടായതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.


അടുത്തിടെ ഇന്ധവില വര്‍ധിച്ചതോടെയാണ് ഈ വക നികുതിയില്‍ സംസ്ഥാനത്തിന് അധിക വരുമാനമുണ്ടായത്. പെട്രോളില്‍നിന്ന് 110.59 കോടി രൂപയും ഡീസലില്‍നിന്ന് 91.34 കോടി രൂപയുമാണ് സംസ്ഥാനത്തിന് കൂടുതലായി ലഭിച്ചത്. കോവിഡില്‍ സംസ്ഥാനത്ത് മറ്റ് നികുതി വരുമാനം കുറഞ്ഞപ്പോഴാണ് ഇന്ധന വിലയില്‍ അധിക വരുമാനമുണ്ടായത്.

No comments