Breaking News

ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ദേശീയ പ്രസിഡന്റിന്റെ ചുമതല നല്‍കാന്‍ തീരുമാനിച്ചത്.

 


ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ദേശീയ പ്രസിഡന്റിന്റെ ചുമതല നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്നും ജെയ്ക് സി. തോമസിനെ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിപ്പിക്കാനും തീരുമാനിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ജെയ്ക്.

മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ മൂലം പി.എ. മുഹമ്മദ് റിയാസ് ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനെ തുടര്‍ന്നാണ് റഹീമിനെ തീരുമാനിച്ചത്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹീം വഹിച്ചിട്ടുണ്ട്. 2011ല്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിച്ചിരുന്നു. നിയമബിരുദധാരിയും ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദധാരിയുമാണ്. ദേശീയ പ്രസിഡന്റായതോടെ റഹീം സംസ്ഥാന സെക്രട്ടറി പദവി ഒഴിയും. വൈകാതെ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് പുതിയ സെക്രട്ടറിയെ തീരുമാനിക്കും.

No comments