Breaking News

സിനിമാ ചിത്രീകരണം തടസപ്പെടുത്തിയാല്‍ നടപടിയുണ്ടാകും: വി ഡി സതീശൻ..!! ഫെഫ്കയുടെ കത്തിൽ..

 


കേരളത്തില്‍ ഇന്ധന നികുതി കുറയ്ക്കാനുള്ള സമരമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഷൂട്ടിംഗ് സ്ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോണ്‍ഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരം സിനിമാ വ്യവസായത്തിനെതിരല്ല. ഇത്തരം സമരം ചെയ്യാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം കെപിസിസി യോഗം നല്‍കിയിട്ടുണ്ട്.

അതേസമയം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സിനിമാ ചിത്രീകരണം നടത്തിയാല്‍ ഇടപെടുമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.രാഷ്ട്രീയമായ ആക്ഷേപങ്ങള്‍ രാഷ്ട്രീയമായി നേരിടണം.

No comments