Breaking News

അമരീന്ദര്‍ സിങ് ഒഴിഞ്ഞ തിരയാണെന്ന് സിദ്ദു..!! പഞ്ചാബില്‍ ജയത്തില്‍ കുറഞ്ഞ് ഒരു ലക്ഷ്യവും ഇല്ല..!! രാഹുല്‍ ഗാന്ധിക്ക് വേണ്ടി പഞ്ചാബ് പിടിക്കുകയാണ് ലക്ഷ്യം..

 


പഞ്ചാബില്‍ ജയത്തില്‍ കുറഞ്ഞ് ഒരു ലക്ഷ്യവും ഇല്ലെന്ന് പിസിസി അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ദു.

കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഒഴിഞ്ഞ തിരയാണെന്നും സിദ്ദു അമൃത്സറില്‍ പറഞ്ഞു.

സ്വന്തം മണ്ഡലമായ അമൃത്സര്‍ ഈസ്റ്റിലെ തിരക്കിട്ട പ്രചാരണത്തിനിടെയാണ് പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ദു സംസാരിച്ചത്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി പഞ്ചാബ് പിടിക്കുകയാണ് ലക്ഷ്യം.

ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ രൂക്ഷവിമര്‍ശനം തുടരുകയാണ് സിദ്ദു. പഞ്ചാബില്‍ അമരീന്ദര്‍ യുഗം അവസാനിച്ചുവെന്ന വ്യക്തമാക്കുകയാണ് സിദ്ദു. തന്നെ ഒഴിവാക്കി ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും രാഹുല്‍ ഗാന്ധിയോട് ഒരു വിയോജിപ്പുമില്ലെന്ന് സിദ്ദു പറഞ്ഞുവയ്ക്കുന്നു.

No comments