Breaking News

പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 


സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മപരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് നവകേരളം കര്‍മ്മ പദ്ധതി-2 വിദ്യാകിരണം മിഷന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ രണ്ട് സ്‌കൂളുകള്‍ ഉള്‍പ്പെടെ 53 സ്‌കൂള്‍ കെട്ടിടങ്ങളുടെയും ഉല്‍ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ എല്ലാ വിഭാഗത്തേയും എല്ലാ പ്രദേശങ്ങളേയും സമഗ്രമായി സ്പര്‍ശിക്കുന്ന വികസന പദ്ധതികളാണ് സര്‍ക്കാറിന്റേത്. പറഞ്ഞതെല്ലാം നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുള്ള സര്‍ക്കാറാണിത്. നടപ്പാക്കുന്നത് മാത്രമേ പറയൂ എന്ന് സര്‍ക്കാറിനും ഉറപ്പുണ്ട്. ഇത് മനസിലാവാത്ത ചില മനസ്സുകളാണ് വികസന പദ്ധതികള്‍ക്കെതിരെ എതിര്‍പ്പുമായി വരുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി വിവിധ പദ്ധതികളാണ് നടപ്പിലാക്കുക. 1557 പദ്ധതികളിലായി 17183 കോടി രൂപ മുടക്കും. 15 ആരോഗ്യ കേന്ദ്രങ്ങള്‍, 150 വെല്‍നെസ് സെന്ററുകള്‍, 150 കുട്ടികള്‍ക്ക് നവകേരള ഫെലോഷിപ്പ്, 1500 റോഡുകള്‍, തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കും. 140 മണ്ഡലങ്ങളിലായി 100 കുടുംബങ്ങള്‍ക്കും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ വഴി ബ്രോഡ്ബാന്റ് നെറ്റ് കണക്ഷന്‍ നല്‍കും.

No comments