Breaking News

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അനുകൂല അന്തരീക്ഷം..!! ഹരീഷ് റാവത്തിന്റെ തന്ത്രത്തിന് മുന്നിൽ അടിപതറി ബിജെപി..!! സർവ്വേകൾ പ്രവചികുമ്പോൾ..


 ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്. കോണ്‍ഗ്രസിന് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്നലെ ഉത്തരാഖണ്ഡില്‍ പ്രചാരണത്തിനെത്തിയിരുന്നു. അല്‍മോറയിലെ സുഖാനി മൈതാനത്തില്‍ നടക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

ജനം മാറ്റം ആഗ്രഹിക്കുന്നു. ബിജെപിയുടെ വികസന നേട്ടങ്ങള്‍ പൊള്ളയായ വാദങ്ങളാണെന്നും,ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.ഈ മാസം ആദ്യം നടക്കാനിരുന്ന പ്രധാനമന്ത്രിയുടെ റാലി മോശം കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അല്‍മോറയിലും ഹരിദ്വാറിലും നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്തത്. ഇത് മൂന്നാം തവണയാണ് രാഹുല്‍ പ്രചാരണത്തിനായി സംസ്ഥാനത്തെത്തുന്നത്.

No comments