Breaking News

വിഭാഗീയത ദേശീയ നേതൃത്വത്തെ അറിയിക്കാന്‍ എന്‍.സി.പി..!! ചാക്കോ..


 എന്‍.സി.പിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു

വിഭാഗീയത സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ദേശീയ പ്രസിഡന്റ് ശരത് പവാറുമായി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ കൂടിക്കാഴ്ച നടത്തും. പി.സി.ചാക്കോയ്ക്കും തീരുമാനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കാനും തീരുമാനമായി. എന്‍.സി.പി നേതൃത്വത്തില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകളുടെയും മുന്‍ സംസ്ഥാന ട്രഷറര്‍ എന്‍.എ. മുഹമ്മദ് കുട്ടിയുടെ പ്രസ്താവനയുടെയും അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. സുരേഷ് ബാബു, പി.കെ. രാജന്‍, ലതികാ സുഭാഷ് എന്നിവരുള്‍പ്പെടെ 35 സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു.

No comments