Breaking News

പഞ്ചാബിൽ എഎപി അധികാരത്തില് എത്തുമെന്ന പ്രവചനം സാക്ഷാൽ കെജ്‌രിവാൾ പോലും വിശ്വസിക്കില്ല..!! 2017ലും എക്സിറ്റ് പോൾ പ്രവചിച്ചത് 80 സീറ്റുകൾ വരെ..!! പക്ഷേ കിട്ടിയത് വെറും..

 


പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ് എല്ലാ സര്‍വേയും. നൂറ് സീറ്റ് വരെ പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പ്രവചനം എന്നാല്‍ എഎപി ക്യാമ്ബ് ഇപ്പോഴും ആശങ്കയിലാണ്. പഞ്ചാബിൽ അധികാരത്തില് വരുമെന്ന് സാക്ഷാൽ കെജ്‌രിവാൾ പോലും വിശ്വസിക്കില്ല. 

 എഎപിയില്‍ നിന്ന് ഒരു പ്രതികരണങ്ങളും വന്നിട്ടില്ല. ഇതിനെല്ലാം കാരണം 2017 ലെ ഫലങ്ങളാണ്. അന്ന് എഎപി അധികാരത്തില് വരുമെന്ന് പ്രവചിച്ചിരുന്നു. കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഏക പാര്‍ട്ടി എഎപിയാണെന്ന് വരെ പ്രവചനമുണ്ടായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എഎപി മുന്നേറ്റം നടത്തിയെങ്കിലും ഭൂരിപക്ഷത്തിന്റെ ഏഴയലത്ത് പോലുമുണ്ടായിരുന്നില്ല. 

ഇത്തവണയും അത് വിശ്വസിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. എഎപിയുടെ കോട്ടയില്‍ അടക്കം വോട്ടിംഗ് കുറയുകയാണ് ചെയ്തത്.

2017ല്‍ എഎപി 20 സീറ്റ് മാത്രമാണ് നേടിയത്. ചില എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസും എഎപിയും തമ്മിലാണെന്ന് മത്സരം എന്ന് വരെ പ്രവചിച്ചിരുന്നു. എന്നാല്‍ 77 സീറ്റുമായി കോണ്‍ഗ്രസ് തന്നെ മുന്നിലെത്തി. സി വോട്ടര്‍ സര്‍വേയില്‍ എഎപി 63 സീറ്റ് നേടി അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചിച്ചത്. കോണ്‍ഗ്രസിന് 43 സീറ്റ് കിട്ടുമെന്നും പ്രവചനം.

ഏതായാലും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞത് പോലെ സീല് ചെയ്ത് വെച്ച പെട്ടി പൊട്ടിക്കുന്നത് വരെ കാത്തു നിൽക്കുക അത് കോൺഗ്രസിന് അനുകൂലം ആവുമെന്ന്.

No comments