പ്രശാന്ത് കിഷോർ രാഹുല്‍ ഗാന്ധിയെ കണ്ടു..!! ലക്ഷ്യം ഗുജറാത്ത് മാത്രമല്ല..!! മാസങ്ങൾക്ക് മുമ്പ് ഉടക്കി പിരിഞ്ഞവർ വമ്പൻ തോൽവിക്ക് ശേഷം..
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കോണ്‍ഗ്രസ് പാളയത്തില്‍ നിര്‍ണായക നീക്കങ്ങള്‍. ഗുജറാത്തിലെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചതായി റിപ്പോര്‍ട്ട്.
എന്‍ഡിടിവിയാണ് വെളിപ്പെടുത്താത്ത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ രാഹുല്‍ ഗാന്ധിയും പ്രശാന്ത് കിഷോറും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
കോണ്‍ഗ്രസിനെ പൂര്‍ണമായും പുനരുജ്ജീവിപ്പിക്കാനുള്ള സമഗ്രമായ പദ്ധതി തയ്യാറാക്കാന്‍ രാഹുല്‍ ഗാന്ധി പ്രശാന്ത് കിഷോറുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ അഭിപ്രായ ഭിന്നത കാരണം ഇവ മുന്നോട്ടുപോയില്ല. പിന്നാലെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി അകന്നുവെന്ന് സൂചനകള്‍ നല്‍കി പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നു. മമത ബാനര്‍ജിക്കായി പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതാണ് രാഹുല്‍ ഗാന്ധിയെ ചൊടിപ്പിച്ചതെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.
അതേസമയം നിലവിലെ ചര്‍ച്ചകള്‍ക്ക് പ്രശാന്ത് കിഷോര്‍ മുന്‍കൈയെടുത്തുവെന്നാണ് വിവരം. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച ഉത്തരവാദിത്വം മാത്രമായിരിക്കും ഏറ്റെടുക്കുക. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ട് പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തള്ളിയിട്ടു. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്ന സമയത്ത് പ്രശാന്ത് കിഷോറിന്റെ ഓഫര്‍ കോണ്‍ഗ്രസ് നിഷേധിക്കാന്‍ സാധ്യതയില്ല.
ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇത്തവണ സമഗ്രമായ പദ്ധതികള്‍ വേണമെന്ന നിലപാടിലാണ്. പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും സംസ്ഥാന നേതൃത്വം കരുതുന്നുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടുനല്‍കിയിരിക്കുകയാണ്.

No comments