രാജ്യസഭയില്‍ പൊട്ടിക്കരഞ്ഞ് ബിജെപി എംപി..!! കാരണം..
പശ്ചിമ ബംഗാളിലെ ബിര്‍ഭൂം കൂട്ടക്കൊലയെ കുറിച്ച് സംസാരിക്കവേ രാജ്യസഭയില്‍ പൊട്ടിക്കരഞ്ഞ് ബി.ജെ.പി.എം.പി. രൂപാ ഗാംഗുലി. സംസ്ഥാനത്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്നും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളില്‍ ഞങ്ങള്‍ രാഷ്ട്രപതിഭരണം ആവശ്യപ്പെടുകയാണ്. അവിടെ കൂട്ടക്കൊലകള്‍ നടക്കുകയാണ്. ജനങ്ങള്‍ അവിടെനിന്ന് ഓടിരക്ഷപ്പെടുകയാണ്. സംസ്ഥാനത്ത് ഇനി ജീവിക്കാനാകില്ല-മഹാഭാരതം പരമ്ബരയില്‍ ദ്രൗപതിയുടെ വേഷം ചെയ്ത രൂപ പറഞ്ഞു.

No comments