സൂപ്പർ..!! ഡാന്‍സും വഴങ്ങുമെന്ന് സിദ്ധരാമയ്യ..!! ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി..
തനിക്ക് സംസ്ഥാനത്തിന്റെയും പാര്‍ട്ടിയുടെയും ഭരണം മാത്രമല്ല, നൃത്തവും വഴങ്ങുമെന്ന് തെളിയിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ
ജന്മഗ്രാമമായ മൈസൂരിലെ സിദ്ധരാമനഹുണ്ടിയില്‍ വച്ചാണ് ബാല്യകാല സുഹൃത്തുക്കള്‍ക്കും പ്രദേശവാസികള്‍ക്കുമൊപ്പം സിദ്ധരാമയ്യ നൃത്തം ചെയ്തത്.
ഗ്രാമത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ സിദ്ധരാമയ്യ ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവയ്ക്കുകയായിരുന്നു. ഗ്രാമത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമാണ് ഈ നൃത്തം. 40 മിനുറ്റോളം സിദ്ധരാമയ്യ ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്തു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

No comments