Breaking News

ആരാണ് ഡാനിഷ് അന്‍സാരി..?? യോഗി മന്ത്രിസഭയിലെ ഏക മുസ്‍ലിം മുഖം..

 


യു.പിയില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഏക മുസ്‍ലിം മുഖം ഡാനിഷ് ആസാദ് അന്‍സാരി. കഴിഞ്ഞ മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായിരുന്ന മുഹ്സിന്‍ റാസയെ മാറ്റിയാണ് ബല്ലിയ മണ്ഡലത്തില്‍ നിന്നുള്ള 32കാരനായ ഡാനിഷിനെ ഉള്‍പ്പെടുത്തിയത്.

ബിരുദ വിദ്യാര്‍ഥിയായിരിക്കെ എ.ബി.വി.പിയിലൂടെയാണ് ഡാനിഷ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ലഖ്നോ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. 2018ല്‍ യോഗി സര്‍ക്കാര്‍ ഡാനിഷിനെ ഉര്‍ദു ഭാഷ സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.

No comments