Breaking News

ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നവര്‍ സൂക്ഷിക്കുക ഭീഷണിയുമായി എ.എല്‍.എ..

 


പശ്ചിമബംഗാളിലെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ വീഡിയോ പുറത്ത്.

വരാനിരിക്കുന്ന അസനോള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായി വോട്ട് ചെയ്യുന്നവര്‍ക്ക് നല്ല അനുഭവമായിരിക്കില്ല വരാന്‍ പോകുന്നതെന്ന് അസനോള്‍ മണ്ഡലത്തിലെ എം.എല്‍.എ ആയ നരേന്‍ ചക്രബര്‍ത്തി പറയുന്ന വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് എം.എല്‍.എ ഇത്തരത്തില്‍ സംസാരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.

സ്വാധീനിക്കാന്‍ കഴിയാത്ത കടുത്ത ബി.ജെ.പി അനുഭാവികളെ ഭീഷണിപ്പെടുത്തണം. നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോയാല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് ഞങ്ങള്‍ കരുതുമെന്ന് അവരോട് പറയണം. വോട്ടിംഗിന് ശേഷം നിങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നത് നിങ്ങളുടെ ഉത്തവാദിത്വമായിരിക്കുമെന്നും അവരോട് പറയുക. വോട്ട് ചെയ്യാന്‍ പോകാതിരുന്നാല്‍ അവര്‍ക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല.- നരേന്‍ ചക്രബര്‍ത്തി പറയുന്നു.

No comments