Breaking News

കർണാടകയിൽ ഇപ്പോഴേ പണി തുടങ്ങി കോൺഗ്രസ്..!! രാഹുൽ ഗാന്ധി എത്തും..!! പ്ലാനിട്ട് ഡി.കെ തുടങ്ങി..

 


തുടര്‍പരാജയങ്ങള്‍‌ക്ക് പിന്നാലെ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കുന്ന പതിവിന് മാറ്റം വരുത്തി മുന്നോട്ട് പോകാന്‍ കോൺഗ്രസ് തീരുമാനം. ഇതിന് മുന്നോടിയായി കർണാടകയും ഗുജറാത്ത് അടക്കമുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ പാർട്ടി ആരംഭിച്ചു. രാഹുൽ ഗാന്ധി അടുത്താഴ്ച കർണാടകയിലെത്തി സംസ്ഥാന നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. പാർട്ടിയുടെ ഡിജിറ്റൽ അംഗത്വ ക്യാംപയിൻ, ലിംഗായത്ത് മഠത്തിലെ മുഖ്യസന്യാസിയുമായുള്ള കൂടിക്കാഴ്ച എന്നിവയും അദ്ദേഹത്തിന്റെ പരിപാടികളുടെ ഭാഗമാണ്.

ഹിജാബ് അടക്കമുള്ള വിവാദങ്ങൾ കത്തിച്ച് വീണ്ടും ഭരണത്തിലേറാനാണ് ബിജെപിയുടെ നീക്കം. എന്നാൽ ഇതിനെയെല്ലാം ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിന്റെ മിടുക്കിൽ മറികടക്കുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. ഡി.കെയും സിദ്ധരാമയ്യയും തമ്മിൽ മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിന് വേണ്ടി തർക്കമുണ്ടാകുമോ എന്ന ആശങ്കയും പ്രവർത്തകർക്കുണ്ട്. ഇതെല്ലാം ആദ്യം തന്നെ പരിഹരിച്ച് പാർട്ടിയെ തിരഞ്ഞെടുപ്പിന് ഇപ്പോഴേ സജ്ജമാക്കുക എന്നതാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യം. അടുത്ത വർഷം പകുതിയോടെ കർണാടക തിരഞ്ഞെടുപ്പിലേക്ക് പോകും.

സഖ്യസർക്കാരിനെ താഴെയിറക്കി എംഎൽഎമാരെ മറുകണ്ടം ചാടിച്ചാണ് ബിജെപി കർണാടകയിൽ ഭരണം പിടിച്ചത്. എന്നാൽ പിന്നീട് പാർട്ടിക്കുള്ളിലെ പോരും യഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതടക്കമുള്ള വിഷയങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു.

No comments