'ബി.ജെ.പിയുടെ ഹിന്ദുത്വ തന്ത്രങ്ങള്‍ പൊളിക്കണം'; മഹാരാഷ്ട്രയില്‍ കരുതലോടെ കോൺഗ്രസ് - ശിവസേന സഖ്യം..
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ മഹാരാഷ്ട്രയില്‍ പാര്‍ട്ടി അടിത്തറ ഇളകാതെ കാക്കാന്‍ നീക്കവുമായി ശിവസേന.
അടുത്ത ഘട്ടമായി മഹാരാഷ്ട്ര തിരിച്ചുപിടിക്കാനുള്ള കരുനീക്കങ്ങള്‍ ബി.ജെ.പി ആരംഭിച്ചത് തിരിച്ചറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരോട് ഒരുങ്ങിയിരിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ദവ് താക്കറെ.
ഇന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ദവ് താക്കറെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. ബി.ജെ.പിയുടെ ഹിന്ദുത്വ അവസരവാദം തകര്‍ക്കാന്‍ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് താക്കറെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
ബി.ജെ.പിയുടെ ഹിന്ദുത്വ അവസരവാദ ഹിന്ദുത്വയാണെന്ന് താക്കറെ പറഞ്ഞു. സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളിലും നേരിട്ടെത്തി ജനങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച മണ്ഡലങ്ങളിലും അവരെ തോല്‍പിക്കാനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം ഉണ്ട്.

No comments