Breaking News

യുഡിഎഫില്‍ അസ്വസ്ഥതകളുണ്ട്.. എലഡിഎഫില്‍ ഇത്തരം പ്രശ്നങ്ങളില്ല.. തുറന്നടിച്ച്‌ മാണി സി കാപ്പന്‍..

 


യു ഡി എഫില്‍ അസ്വസ്ഥതകളുണ്ടെന്ന് പാലാ എം എല്‍ എ മാണി സി കാപ്പന്‍. മുന്നണിയില്‍ സംഘാടനം ഇല്ലാത്തതിനാല്‍ ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഇടതു മുന്നണിയില്‍ ഇത്തരം അസ്വസ്ഥതകളൊന്നുമില്ലെന്നും എന്നാല്‍ മുന്നണി മാറില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. യു ഡി എഫ് പരിപാടികളൊന്നും തന്നെ അറിയിക്കുന്നില്ല. വിളിച്ചാല്‍ പോകും, വിളിക്കാതെ പോകാന്‍ തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇവിടെ ആര്‍ക്കും ആരെയും എന്തും പറയാം. രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ഒരു ആരോപണം ഉന്നയിച്ചാല്‍ അത് ഉന്നയിക്കേണ്ടത് ഞാനാണെന്ന് വി ഡി സതീശന്‍ പറയും. അതൊക്കെ ഒരു കെട്ടുറപ്പിന്റെ പ്രശ്നം തന്നെയല്ലേ? എല്‍ ഡി എഫില്‍ അങ്ങനെ ഉണ്ടാകാറില്ല. യു ഡി എഫില്‍ പല കക്ഷികളും സംതൃപ്തരല്ല. അതൊക്കെ തിരുത്തിപ്പോകാന്‍ തയ്യാറായാല്‍ തീര്‍ച്ചയായും യു ഡി എഫിന് അധികാരം തിരിച്ചുപിടിക്കാം.'- മാണി സി കാപ്പന്‍ പറഞ്ഞു.

No comments