നിയമം ലംഘിച്ചാല്‍ പൊലീസ് അടിക്കുന്നത് സ്വാഭാവികം..!! അതൊരു വലിയ കാര്യമല്ല.. റെയിൽ വരണമെന്ന് വെള്ളാപ്പള്ളി
കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ അനുകൂലിച്ച് എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍.
നിയമം ലംഘിക്കുമ്ബോള്‍ പൊലീസ് ഇടപെടല്‍ സ്വാഭാവികമാണ്. അതൊരു വലിയ കാര്യമല്ല. അതില്‍ അഭിപ്രായ വ്യത്യാസമുണ്ടകാം. സമരത്തിന് പിന്നില്‍ തീവ്രവാദികള്‍ ഉണ്ടാകാമെന്ന ആരോപണം ശരിയും തെറ്റും ആകാമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേട്ടം കൊയ്യാന്‍ വേണ്ടി കൂടിയാണ് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങുന്നത്. രാഷ്ട്രീയക്കാര്‍ വെറുതെ സമരത്തിലേക്ക് ചാടിയിറങ്ങില്ലല്ലോ. വിവാദങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ടതാണ്. സാമുദായിക നേതാക്കള്‍ കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ആര് കൊണ്ടുവന്നു എന്നല്ല. നല്ലതെങ്കില്‍ അതിനെ സഹായിച്ച് സഹകരിച്ച് മുന്നോട്ട് പോകണം. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ ഭരണത്തില്‍ വന്നാല്‍ അന്ന് പ്രതിപക്ഷത്തിരിക്കുന്നവരും എതിര്‍പ്പുമായി വരും. ഇത് നമ്മുടെ രാജ്യത്തിന്റെ വികസനത്തിനും നന്മയ്ക്കും ജനങ്ങള്‍ക്കും ഗുണകരമല്ല -വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

No comments