ഏറ്റവും ഉയര്‍ന്ന താപനില പാലക്കാട്
ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടാണ് രേഖപ്പെടുത്തിയത്, 37.8 ഡിഗ്രി സെല്‍സ്യസ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും പകല്‍ചൂട് 37 ല്‍ നിന്നും ഉയര്‍ന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, തൃശൂര്‍ ജില്ലകളിലും ചൂട് 36 നോടുത്താണ്.
മേഘാവരണം ഉള്ളതിനാല്‍ ഈര്‍പ്പവും ചൂടും കൂടുതല്‍ അനുഭവപ്പെടുന്നുണ്ട്. ഉച്ചതിരിഞ്ഞ് മിക്ക ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുന്നുണ്ട്. .
വൈകുന്നേരങ്ങളില്‍ കനത്ത മഴ പെയ്താലും അടുത്ത ദിവസം ഉച്ചയ്ക്ക് മുന്‍പ് തന്നെ ചൂടിന്റെ കാഠിന്യം തുടങ്ങുന്നു. ഈര്‍പ്പമില്ലാത്ത വരണ്ട കാറ്റാണ് ഇപ്പോഴുള്ളത്. ഇത് രാത്രിയിലും അന്തരീക്ഷ താപനില വര്‍ദ്ധിപ്പിക്കുന്നുണ്ട്.

No comments