ഉപമുഖ്യമന്ത്രിപദമാണു വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കു ബി.ജെ.പിയുടെ വാഗ്‌ദാനം
ഉപമുഖ്യമന്ത്രിപദമാണു വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കു ബി.ജെ.പിയുടെ വാഗ്‌ദാനം. ഒപ്പം പ്രധാന വകുപ്പുകളും.മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിലും 2019-ല്‍ എന്‍.സി.പിക്കു നല്‍കിയ ഓഫറുകള്‍ തന്നെയാണ് ഇക്കുറി സേനാ വിമതര്‍ക്കും നല്‍കുന്നത്. 2019-ല്‍ എന്‍.സി.പി. വിമത നേതാവ് അജിത് പവാറുമായി കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കാനായിരുന്നു മുന്‍ ബി.ജെ.പി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ചരടുവലി. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ വരെ ചെയ്‌തതാണ്. പക്ഷേ, സര്‍ക്കാര്‍ രൂപീകരണത്തിന് 80 മണിക്കൂര്‍ ആയുസ് മാത്രമേ ഉണ്ടായുള്ളൂ.
അജിത് പവാറിന്റെ അന്നത്തെ വിമതകലാപവും ഇന്നത്തെ ഷിന്‍ഡെയുടെ വിമതനീക്കവും ഏതാണ്ട് ഒരേ തരത്തിലായിരുന്നു.

No comments