രാഷ്ടപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച രണ്ടാമനും മത്സരിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു.
മമതാ ബാനര്‍ജി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ യോഗം രാഷ്ടപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച രണ്ടാമനും മത്സരിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു.
മുന്‍ കാശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയാണ് താന്‍ മത്സരിക്കാനില്ലെന്നറിയിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം മകന്‍ ഒമര്‍ അബ്ദുള്ള വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്ഥിരീകരണം. ജമ്മു കാശ്മീര്‍ മോശം സാഹചര്യത്തിലൂടെ കടന്ന് പോകുമ്ബോള്‍ തന്റെ സാന്നിദ്ധ്യം അവിടെ ആവശ്യമുണ്ടെന്നതാണ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. തന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച മമതാ ബാനര്‍ജിക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും നന്ദിയുണ്ടെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

No comments