കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് 6 കോടി പേർ
ഈ കഴിഞ്ഞ ജൂണ്‍ 17 ന് അഞ്ചു വര്‍ഷം തികച്ച കൊച്ചി മെട്രോയില്‍ ഇതുവരെ ആറു കോടിയിലധികം ആളുകളാണ് യാത്ര ചെയ്തത്. സര്‍വ്വീസ് ആരംഭിച്ച 19.06.2017 മുതല്‍ 14.07.2022 വരെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് 6,01,03,828 ആളുകളാണ്. ഇതിനിടയില്‍ തന്നെ കൊവിഡ് കാലത്ത് നിരവധി മാസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.
ശരാശരി 65000 പേരാണ് ഇപ്പോള്‍ ദിനംപ്രതി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്. സര്‍വ്വീസ് ആരംഭിച്ചതിന് ശേഷം ദിനംപ്രതി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം നാല് തവണയാണ് ഒരു ലക്ഷം കടന്നത്.

No comments