വിവാഹം
മകന്‍ ശബരിനാഥിന്റെ വിവാഹമായിരുന്നുവെന്നും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി. മുരളീധരന്റെ രണ്ടാമത്തെ മകനാണ് ശബരിനാഥ്.
കെ. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
എന്റെ മകന്‍ ശബരിനാഥ്‌ന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.അതിനാലാണ് ആരെയും ക്ഷണിക്കാന്‍ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും എന്റെ മകനും മകള്‍ക്കും ഒപ്പം ഉണ്ടാകണം.ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു.

No comments